Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allegedly Drinking

Pathanamthitta

ല​ഹ​രിവി​രു​ദ്ധ സം​ഘ​ട​ന​യു​ടെ പേ​രി​ൽ ല​ഹ​രിക്ക​ച്ച​വ​ടം: യു​വാ​വ് അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: ല​ഹ​രിവി​രു​ദ്ധ സം​ഘ​ട​ന​യു​ടെ പേ​രി​ന്‍റെ മ​റ​വി​ൽ ല​ഹ​രിക്ക​ച്ച​വ​ടം ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ഴു​മ​റ്റൂ​ർ കൈ​മ​ല പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഷ​ർ​ഫി​ൻ സെ​ബാ​സ്റ്റ്യ​ൻ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീം, ​റാ​ന്നി സ​ബ് ഡി​വി​ഷ​ൻ ഡാ​ൻ​സാ​ഫ് ടീം ​എ​ന്നി​വ​രു​ടെ സം​യു​ക്ത നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് യു​വാ​വ് കു​ടു​ങ്ങി​യ​ത്. ഇ​യാ​ളി​ൽനി​ന്ന് 1.590 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

ആ​ന്‍റി ഡ്ര​ഗ് മൂ​വ്മെ​ന്‍റ് ഇ​ൻ നേ​ഷ​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​ണ് എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് യു​വാ​വ് ന​ട​ന്നി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത്ത​ര​മൊ​രു സം​ഘ​ട​ന​യി​ല്ലെ​ന്നും ല​ഹ​രിക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ന് വ്യാ​ജ സം​ഘ​ട​ന​യു​ടെ പേ​ര് ഇ​യാ​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വ്യ​ക്ത​മാ​യി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫ് സം​ഘം ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ യു​വാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സി​നെ ത​ന്‍റെ മു​റി മാ​റി കാ​ണി​ച്ചും യു​വാ​വ് ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ റെ​യ്ഡി​ൽ പു​സ്ത​ക​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച എം​ഡി​എം​എ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.എം​ഡി​എം​എ വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഗ്ലാ​സ് പ​ബ്ല​ർ, ചൂ​ടാ​ക്കി വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന എ​ൽ ആ​കൃ​തി​യി​ലു​ള്ള ഫ്യു​വിം​ഗ് പൈ​പ്പു​ക​ൾ, സി​ഗ​ര​റ്റ് ഘ​ടി​പ്പി​ച്ച് വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് പൈ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യും ക​ണ്ടെ​ടു​ത്തു.

തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ പാ​ലാ​രി​വ​ട്ടം, എ​റ​ണാ​കു​ളം ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും യു​വാ​വി​നെ​തി​രേ കേ​സു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി.കൂ​ടാ​തെ കോ​യി​പ്രം സ്റ്റേ​ഷ​നി​ൽ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച​ത് ഉ​ൾ​പ്പെ​ടെ ര​ണ്ട് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up